കൊച്ചി: എമിറേറ്റ്സും ഫ്ലൈ ദുബായിയും വിപുലമായ സഹകരണത്തിനൊരുങ്ങുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന രണ്ട് എയർലൈനുകളും മികച്ച വളർച്ച നേടുന്നതിനാണ് പരസ്പര സഹകരണത്തിന് ഒരുങ്ങുന്നത്. ഈ സഹകരണം കോഡ് ഷെയറിംഗിന് അപ്പുറത്തേക്കും വ്യാപിപ്പിക്കും. സഹകരണാടിസ്ഥാനത്തിൽ ഷെഡ്യൂളുകൾ തയാറാക്കുന്നതും സംയോജിതമായ ശൃംഖല വളർത്തുന്നതും ഇതിന്റെ ഭാഗമാണ്.
എമിറേറ്റ്സും ഫ്ലൈദുബായിയും കൈകോർക്കും
