ലണ്ടൻ: ഭർത്താവിന്റെ പാസ്പോർട്ടിൽ ഇംഗ്ലണ്ടിൽനിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്ത വനിതയുടെ കഥ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്തു.
ഏപ്രിൽ 23നാണ് മാഞ്ചസ്റ്ററിൽ ബിസിനസുകാരിയായ ഗീത മോദ ഭർത്താവിന്റെ പാസ്പോർട്ട് ഉപയോഗിച്ച് ന്യൂഡൽഹിയിലേക്കു ദുബായി വഴി വിമാനയാത്ര നടത്തിയത്. ഒരിടത്തും പിടിക്കപ്പെടാതെ 2018ൽ ഇത്തരമൊരു യാത്ര നടത്താൻ സാധിച്ചത് എയർപോർട്ടുകളിലെ സുരക്ഷാവീഴ്ചയിലേക്കു വെളിച്ചം വീശുന്നതാണെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹിയിലെത്തിയപ്പോഴാണ് പിടിവീണത്. തെറ്റായ പാസ്പോർട്ടാണെന്നു മനസിലാക്കിയ അധികൃതർ ഗീതയെ ദുബായിലേക്കു തിരിച്ചയച്ചു. ലണ്ടനിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ സ്വന്തം പാസ്പോർട്ട് വരുത്തിയശേഷമാണ് അവർക്ക് യാത്ര തുടരാനായത്.