കെട്ടിയിരിക്കുന്നത് 25 വയസ് പ്രായക്കൂടുതല്‍ ഉള്ള സ്വന്തം ടീച്ചറെ; ഫ്രാന്‍സിന്റെ പ്രസിഡന്റാവാനൊരുങ്ങുന്ന ഇമ്മാനുവേല്‍ മാക്രോണിനെക്കുറിച്ചുള്ള കഥകള്‍ അതിവിചിത്രം…

macron600ചരിത്രത്തിലാധ്യമായാണ് പരമ്പരാഗത പാര്‍ട്ടികളുടെ പ്രാതിനിത്യമില്ലാത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഫ്രാന്‍സ് സാക്ഷ്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരമ്പരാഗത പാര്‍ട്ടികള്‍ മുട്ടുമടക്കിയപ്പോള്‍ അവശേഷിച്ചത് തീവ്രവലതു-വംശീയ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി മറീന്‍ ലീ പെന്നും എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഇമ്മാനുവേല്‍ മാക്രോണുമാണ്. തീവ്രവലതു നിലപാടെടുക്കുന്ന മറീന്‍ ലീ പെനിനെ മറ്റു പാര്‍ട്ടികള്‍ തുണയ്ക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മാക്രോണ്‍ ഏറെക്കുറെ പ്രസിഡന്റ് പദം ഉറപ്പിച്ചിരിക്കുകയാണ്.

നിസാരക്കാരനല്ല ഇമ്മാനുവേല്‍ മാക്രോണ്‍, പ്രായം വെറും 39മാത്രം. കെട്ടിയിരിക്കുന്നതാവട്ടെ 25 വയസ് പ്രായക്കൂടുതലുള്ള ബ്രീജീത്ത ട്രോഗ്ന്യൂക്‌സിനെയും. കൗമാരക്കാലത്ത് മാക്രോണിനെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചറായിരുന്നു ബ്രിജീത്ത. അന്നേ തന്റെ മനസില്‍ കയറിപ്പറ്റിയ ടീച്ചറിനെ പിന്നീട് മാക്രോണ്‍ വിവാഹവും ചെയ്തു. ആദ്യ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്ന ബ്രീജീത്തയ്ക്ക് ഏഴു പേരക്കുട്ടികളുമുണ്ട്. തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചതിനെ ദമ്പതികള്‍ കഴിഞ്ഞ രാത്രി ഒരു വേദിയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ആവേശത്തോടെ സംസാരിച്ചിരുന്നു.

ഫ്രാന്‍സിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ താന്‍ പുതിയ അധ്യായം രചിക്കുമെന്നും ഫ്രാന്‍സിന് പുതിയൊരു ഭാവിയുണ്ടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റാവുകയാണെങ്കില്‍ ഫ്രാന്‍സിന്റെ ആധുനിക ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാവും മാക്രോണ്‍. മാക്രോണിന് വെറും 15 വയസുള്ളപ്പോഴാണ് അദ്ദേഹം ബ്രിജീത്തയെ കണ്ടു മുട്ടുന്നത്. 17 വയസായപ്പോള്‍ അദ്ദേഹം ബ്രിജീത്തയോട് പ്രണയാഭ്യര്‍ത്ഥനയും വിവാഹ വാഗ്ദാനവും നടത്തുകയായിരുന്നു. ഈ സമയത്ത് ബ്രിജീത്ത മാക്രോണിനെ പഠിപ്പിക്കുകയും ചെയ്തിരുന്നു.
1
നോര്‍ത്തേണ്‍ ഫ്രാന്‍സിലെ അമിയന്‍സിലെ പ്രൈവറ്റ് ജെസ്യൂട്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബ്രിജീത്തയുടെ തിയേറ്റര്‍ പീസസില്‍ അഭിനയിച്ചതോടെ ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായി. അപ്പോള്‍ വെറും 19 വയസായിരുന്നു മാക്രോണിന് പ്രായം. തുടര്‍ന്ന് ഹൈസ്‌കൂളിലെ അവസാന വര്‍ഷം പഠിക്കുന്നതിനായി മാക്രോണ്‍ പാരീസിലേക്ക് മാറിയെങ്കിലും ബ്രീജീത്തയുമായുള്ള ബന്ധം അപ്പോഴും തുടര്‍ന്നു. അന്ന് ബ്രിഗിറ്റെ മറ്റൊരു പുരുഷന്റെ ഭാര്യയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു. തനിക്ക് തടുക്കാന്‍ പറ്റാത്ത വിധം മാക്രോണ്‍ തന്നിലേക്ക് അടുക്കുകയായിരുന്നുവെന്നാണ് ബ്രിജീത്ത അന്ന് വെളിപ്പെടുത്തി.തുടര്‍ന്ന് മാക്രോണിനെ കാണാനായി അവര്‍ ഇടയ്ക്കിടെ പാരീസിലേക്ക് പോകുന്നതും പതിവാക്കിയിരുന്നു. അധികം വൈകാതെ ഭര്‍ത്താവുമായി വേര്‍പിരിയുകയും മാക്രോണിനൊപ്പം താമസമാരംഭിക്കുകയും ചെയ്തു. 2007ലായിരുന്നു ഇവരുടെ വിവാഹം.

മാക്രോണിനു വേണ്ടിയുള്ള പ്രചാരണത്തിലും ബ്രീജീത്ത സജീവമായുണ്ട്. പാരീസ് നാന്‍ടെറെ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫിയാണ് മാക്രോണ്‍ പഠിച്ചത്. തുടര്‍ന്ന് ഫ്രാന്‍സസ് എലൈറ്റ് എകോളെ നാഷണല്‍ ഡി അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഗ്രാജ്വേറ്റ് സ്‌കൂളില്‍ അറ്റന്‍ഡ് ചെയ്യുകയുമുണ്ടായി. വര്‍ഷങ്ങളോളം അദ്ദേഹം പബ്ലിക്ക് സെര്‍വന്റായി ജോലി ചെയ്ത അദ്ദേഹം പിന്നീട് റോത്ത്‌സ്‌ചൈല്‍ഡില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്നു.

ജോലിയില്‍ മികച്ചവനായിരുന്ന മാക്രോണ്‍ വളരെപ്പെട്ടെന്നു തന്നെ ഉയരങ്ങളിലെത്തി. തുടര്‍ന്ന് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടിന്റെ 2012ലെ ആദ്യ ഗവണ്‍മെന്റിന്റെ കാലത്ത് എക്കണോമിക് അഡൈ്വസറാവുകയും ചെയ്തു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം മാന്വല്‍ വാള്‍സ് സര്‍ക്കാരില്‍ എക്കണോമി മിനിസ്റ്ററുമായി. റേഡിയോ ഫ്രാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മാത്യു ഗാലെറ്റുമായി മാക്രോണിന് സ്വവര്‍ലൈംഗിക ബന്ധമുണ്ടെന്ന ആരോപണം ഇതിനിടയില്‍ ഉയര്‍ന്നു കേട്ടിരുന്നു. സ്വവര്‍ഗ ലോബിയുടെ പിന്തുണ മാക്രോണിനുണ്ടെന്നാണ് എതിരാളികളുടെ പ്രചാരണം.

 

Related posts