ഇമോജികളില് സൂചിക പട്ടികയില്‍ ജൈവ വൈവിധ്യങ്ങള്‍ക്ക് ആവശ്യമായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് അഭിപ്രായവുമായി ശാസ്ത്രജ്ഞര്‍. ജേര്‍ണല്‍ ഐ സയന്‍സിലൂടെ നടത്തിയ വിശകലനത്തിലാണ് ചെടികള്‍ക്കും ഫംഗസുകള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കും ഇമോജികളില് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയത്.
ജൈവ വൈവിധ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് ബോധവത്ക്കരണം നടത്താന്‍ ഇമോജികള്‍ സുപ്രധാനമാണെന്നും ശാസ്ത്രജ്ഞരായ സ്റ്റെഫാനോ മമ്മോല, മറ്റിയ ഫലാച്ചി, ജെന്‍ റൈല്‍ ഫ്രാന്‍സെസ്കോ എന്നിവർ പറഞ്ഞു. ഇമോജികളില് തുല്യമായ പ്രാതിനിധ്യം സസ്യജാലങ്ങള്‍ക്കും ഉറപ്പുവരുത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇമോജികളില് വന്ന മാറ്റങ്ങളില്‍ പരിശോധന നടത്തിയതായും ശാസ്ത്രജ്ഞര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ 76 ശതമാനത്തിലധികം മൃഗങ്ങളുടെ ഇമോജികളുണ്ടെന്നും. ഇതില്‍ തന്നെ ആര്‍ത്രോപോഡുകളെ സൂചിപ്പിക്കുന്ന ഇമോജികള്‍ താരതമ്യേനെ കുറവാണ്.
ലോകത്ത് 1.3 മില്ല്യനിലധികം ആര്‍ത്രോപോഡുകളെ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 20000 ത്തിലധികം വരുന്ന വിര വിഭാഗങ്ങള്‍ക്കും ഇജോജികളില് സ്ഥാനം ലഭിച്ചില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
2020 മുതല്‍ ഇമോജികളില് വൈവിധ്യമായ മാറ്റങ്ങള്‍ വന്ന് തുടങ്ങിയെന്നും ഇവര്‍ പറഞ്ഞു. മണ്ണിരകളെയും കോറല്‍ ഇനങ്ങള്‍ക്കും ഇമോജികളില് പ്രാതിനിധ്യം ലഭിച്ചിരുന്നു.