തങ്ങളുടെ കണ്ണുനീര്‍ ആരും കാണുന്നില്ല! നാട്ടിലെ കുളങ്ങളില്‍ നിന്ന് പായലും പ്ലാസ്റ്റിക്കും കോരി വൃത്തിയാക്കി, വേറിട്ട സമരരീതിയുമായി കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍

പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനു പുറമെ മറ്റ് സമരമുറകളുമായി എംപാനല്‍ ജീവനക്കാര്‍ മുന്‍പോട്ടു പോവുകയാണ്. വ്യത്യസ്ത രീതിയിലുള്ള സമരമുറയാണ് ഇപ്പോള്‍ ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. നാട്ടിലെ മലിനമായ കുളങ്ങള്‍ വൃത്തിയാക്കിയാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ പ്രതിഷേധം അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം എസ്എസ് കോവില്‍റോഡിലെ ക്ഷേത്രക്കുളം ഇവര്‍ വൃത്തിയാക്കി. 120 ജീവനക്കാരാണ് കുളം വൃത്തിയാക്കാനെത്തിയത്. കുളത്തില്‍ നിന്ന് പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവര്‍ നീക്കം ചെയ്തു. സഹായത്തിന് സമീപവാസികളും കൂട്ടിനെത്തി. വ്യത്യസ്ത സമരാശയങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ജീവനക്കാരുടെ തീരുമാനം.

എം പാനല്‍ ജീവനക്കാര്‍ ജനുവരി 21 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലാണ്. കോടതിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാടില്ലാത്ത സാഹചര്യത്തിലാണ് സമരക്കാര്‍ വേറിട്ട സമരരീതികളുമായി മുന്നോട്ട് പോകുന്നത്.

 

Related posts