ഐ​സ്ക്രീ​മി​ൽ മ​നു​ഷ്യ വി​ര​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; വി​ര​ൽ ഫാ​ക്ട​റി ജി​വ​ന​ക്കാ​ര​ന്‍റേ​ത് എ​ന്ന് പോ​ലീ​സ്

ഐ​സ്ക്രീ​മി​ൽ നി​ന്ന് മ​നു​ഷ്യ വി​ര​ൽ ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി പോ​ലീ​സ്. ‘യ​മ്മോ’ ഐ​സ്ക്രീ​മി​ന്‍റെ പൂ​ണെ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ വി​ര​ലാ​ണ് ഐ​സ്ക്രീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫാ​ക്ട​റി​യി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കൈ​വി​ര​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് ക​ണ്ടെ​ത്തി.

ഈ ​വി​ര​ൽ ജീ​വ​ന​ക്കാ​ര​ന്‍റേ​ത് ത​ന്നെ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​തി​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ഇ​തി​നാ​യി സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മ​നു​ഷ്യ വി​ര​ൽ ഐ​സ്ക്രീ​മി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ഐ​സ്ക്രീം ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. എ​ഫ്എ​സ്എ​സ്എ​ഐ യാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഐ​സ്ക്രീം ക​മ്പ​നി​യി​ൽ എ​ഫ്എ​സ്എ​സ്എ​ഐ​യു​ടെ വെ​സ്റ്റേ​ൺ റീ​ജി​യ​ൻ ഓ​ഫീ​സി​ൽ നി​ന്നു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. 26കാ​ര​നാ​യ ഡോ​ക്ട​റാ​ണ് ഐ​സ്ക്രീ​മി​ൽ നി​ന്ന് മ​നു​ഷ്യ വി​ര​ൽ ക​ണ്ടെ​ത്തി​യ​തി​ന് തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കി​യ​ത്.

മൂ​ന്ന് കോ​ൺ ഐ​സ്ക്രീ​മാ​യി​രു​ന്നു ഓ​ർ​ഡ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ ബ​ട്ട​ർ സ്കോ​ച്ച് ഐ​സ്ക്രീം ക​ഴി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വാ​യി​ൽ അ​സാ​ധാ​ര​ണ​മാ​യി എ​ന്തോ ത​ട​ഞ്ഞ​തെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് മ​ലാ​ഡ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment