സ്ഥിരമായൊരു ജോലി എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. ഇനി കിട്ടിയ ജോലി എത്രയൊക്കെ കഷ്ടപ്പാട് നിറഞ്ഞതാണെങ്കിലും അവയൊന്നും പ്രശ്നമാക്കാതെ അധ്വാനിക്കാനാണ് മിക്കവരും ശ്രമിക്കുന്നത്. എന്നാൽ ജോലി ഓർക്കാപ്പുറത്ത് നഷ്ടമായാൽ എന്താകും അവസ്ഥ. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഒരു യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
ഈ അടുത്ത കാലത്താണ് ഡിസ്കോഡ് തങ്ങളുടെ 17 ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. സ്ഥാപനത്തിന്റെ സിഇഒ ജേസൺ സിട്രോൺ ഒരു ഇന്റേണൽ മെമ്മോയിലാണ് 17 ശതമാനം ജീവനക്കാരെ വെട്ടിക്കുറക്കുകയാണ് എന്ന് അറിയിച്ചത്.
വീഡിയോയിൽ ഒരു ലാപ്ടോപ്പിന് മുന്നിൽ യുവതി ഇരിക്കുന്നത് കാണാം. വെർച്വൽ മീറ്റിംഗാണ് അവിടെ നടക്കുന്നത്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അല്പസമയത്തിനകം ഒരു മെയിൽ സന്ദേശം ലഭിക്കും എന്നാണ് അതിൽ പറയുന്നത്. അധികം വൈകാതെ തന്നെ യുവതിക്ക് ആ ഇമെയിൽ കിട്ടി. അതിൽ നിന്നും പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടത്തിൽ താനുമുണ്ട് എന്ന് അവൾ മനസിലാക്കി.
‘എങ്ങനെയാണോ ഒരു സന്ദേശത്തിൽ കൂടി ബ്രേക്കപ്പ് നടക്കുന്നത്, അതുപോലെയാണ് ഇപ്പോൾ തനിക്ക് അനുഭവപ്പെടുന്നത്’ എന്നാണ് യുവതി പറയുന്നത്. അടുത്തിടെയാണ് യുവതി ഒരു വീട് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി തന്റെ ജോലി നഷ്ടമാകുന്നതും. വീഡിയോയിൽ ഇവരുടെ പങ്കാളി ആശ്വസിപ്പിക്കുന്നതും കാണാം.
end of an era 🥲 @discord #layoffs #Techlayoffs pic.twitter.com/3jxIYitx8T
— chloe shih (@colorsofchloe) January 12, 2024