ജോലിയുള്ള ദിവസങ്ങളിൽ പനിയോ മറ്റ് അസുഖങ്ങളോ പിടിപെട്ടാൽ സാധാരണ രീതിയിൽ നമ്മൾ മേലധികാരിയെ അറിയിച്ചതിന് ശേഷം അവധി എടുക്കാറുണ്ട്.
എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. പനി കാരണം ജോലിയ്ക്ക് എത്താൻ കഴിയില്ലന്ന് മേലധികാരിയെ അറിയിച്ചപ്പോൾ ഡോക്ടറുടെ കുറിപ്പ് കാണിക്കാനാണ് അയാൾ ആവശ്യപ്പെട്ടത്.
രാവിലെ എഴുന്നേറ്റപ്പോൾ ശരീര വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാരൻ തന്റെ മേലധികാരിയെ വാട്സ്ആപ്പിൽ കാര്യം അറിയ്ക്കുന്നത്.
ഇതിന് അവധി അനുവദിക്കാൻ ഒരു ഡോക്ടറുടെ കുറിപ്പ് ആവശ്യപ്പെട്ടാണ് അയാൾ മറുപടി നൽകിയതും.
‘ഞാൻ 3 വർഷമായി ഒരു ഡോക്ടറെ സമീപിച്ചിട്ടില്ല. ഒരു പനിക്ക് ഒരു ഡോക്ടറെ കാണാൻ എന്റെ കൈയിൽ പണമില്ല’ എന്നും ജീവനക്കാരൻ പറഞ്ഞു.
എന്നാൽ ജീവനക്കാരന്റെ ഉത്തരത്തിൽ മുതലാളി അസ്വസ്ഥനായി. ‘ഇല്ല, നിങ്ങൾക്ക് ഡോക്ടറുടെ കുറിപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ജോലിസ്ഥലത്ത് ഉണ്ടായിരിക്കണം. ഇത് ഒരു പനി മാത്രമാണെങ്കിൽ നിങ്ങൾക്ക് വന്ന് ജോലിചെയ്യാം.ശരിയല്ലേ? നിങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്ന പണത്തിന്റെ അളവ് നിങ്ങൾ എങ്ങനെ ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു’ എന്നും പറഞ്ഞു.
‘ബ്രേക്ക് റൂമിൽ ഇരുന്ന് നിങ്ങളുടെ ഫോണിൽ കളിക്കുക. ഞാൻ പുറത്ത് പോകുന്നു’ എന്ന് മേലധികാരിയോട് പറഞ്ഞ് അയാൾ സന്ദേശം അവസാനിപ്പിക്കുന്നു.
റെഡ്ഡിറ്റിൽ പ്രചരിക്കുന്ന ഈ ചാറ്റ് പെട്ടന്ന് തന്നെ വൈറലായി. നിരവധിപേരാണ് വിഷയത്തിൽ അഭിപ്രായമറിയിച്ച് കമന്റിട്ടത്.