കോട്ടയം: എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ റദ്ദായവർക്ക് പുതുക്കുവാൻ അവസരം. രജിസ്ട്രേഷൻ കാർഡിൽ അടുത്ത പുതുക്കൽ 10/97 എന്ന് രേഖപ്പെടുത്തിയവർക്ക് മുതൽ 08/2018 എന്ന് രേഖപ്പെടുത്തിയിട്ടുളളവർക്കുവരെ ഈ ആനുകൂല്യം ലഭിക്കും.
ഈ കാലയളവിൽ എംപ്ലോയ്മെന്റ് മുഖേന ജോലി ലഭിച്ച് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർക്കും സീനിയോറിറ്റി നഷ്ടപ്പെടുത്തി റീ-രജിസ്റ്റർ ചെയ്തവർക്കും പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിക്കാതെ നോണ്‍ ജോയിനിംഗ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും ആനുകൂല്യം ലഭിക്കും.
ഇപ്രകാരം പുതുക്കുന്നവർക്ക് റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേനതത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല. രജിസ്ട്രേഷൻ കാർഡും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഡിസംബർ 31നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. www.employment.kerala.gov.in എന്ന വെബ്സൈറ്റിലെ ഹോംപേജിൽ നൽകയിട്ടുളളള special renewal ഓപ്ഷൻ വഴി ഉദ്യോഗാർത്ഥികൾക്ക് നേരിട്ടും പുതുക്കാം.