ന്റെ ബജറ്റിനെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഉന്നയിച്ച സംശയത്തിന് അന്തംവിട്ട് നോക്കിയിരിക്കുന്ന ഒരു ഫോട്ടോയാണ് മറുപടിയായി പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘രാജു, എമ്പുരാൻ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ’. ഇതിന് മറുപടിയായി ‘ലേ ഞാൻ’ എന്നെഴുതി അന്തംവിട്ടിരിക്കുന്ന സ്മൈലിയാണ് പൃഥ്വിരാജ് ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന അടിക്കുറിപ്പിലുള്ളത്.
കോവിഡ് വ്യാപനം കുറഞ്ഞാൽ ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ എമ്പുരാൻ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് സൂചന.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് ഒരുമിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ഇപ്പോൾ പുരോഗമിക്കുകയാണ്.