പൃഥ്വിരാജ് ആദ്യമായിട്ടാണ് പാട്ടിന് വരികള്‍ എഴുതുന്നത്. അതു പാടിയത് സഹോദരന് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയും. തികച്ചും അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഒരു ഇംഗ്ലീഷ് പാട്ടിലൂടെയാണ് എന്പുരാൻ തുടങ്ങുന്നത്. അത് ആരു പാടുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇന്ദ്രന്റെ മകള്‍ പാടുമല്ലോ, നമുക്ക് അവളെക്കൊണ്ട് പാടിച്ചുനോക്കാം എന്ന് ദീപക് ദേവ്.
പൃഥ്വി ആ തീരുമാനം അംഗീകരിച്ചു. പ്രാര്‍ഥന പാടി കേള്‍പ്പിച്ചത് എല്ലാവര്ക്കും ഇഷ്ടമായി. അങ്ങനെ ആ കുട്ടി തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രാര്‍ഥനയെക്കുറിച്ച് പറയുകയാണെങ്കില്‍ വളരെ അര്‍പ്പണബോധമുള്ള ഗായികയാണ്. ഇതുവരെ അവള് പാടിയതില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് എമ്പുരാനിലെ പാട്ട്.
എന്റെ രണ്ടു മക്കളും പാട്ട് പഠിക്കുന്നവരാണ്. അവര്‍ ഇംഗ്ലീഷ് പാട്ടും പാടും. പക്ഷേ, അവരിപ്പോള്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ് പ്രാര്‍ഥനയെ വിളിച്ചു പഠിപ്പിച്ചത്. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യം അവരെക്കൊണ്ട് പാടിച്ചു നോക്കിയേനെ. പക്ഷേ, പ്രാര്‍ഥന പാടിയതിനുശേഷം ആ പാട്ടിന് ഇതിനേക്കാള്‍ നല്ല ഗായികയെ വേറെ കിട്ടില്ലെന്നാണു തോന്നിയത് എന്ന് ദീപക് ദേവ്.