മണ്ണുത്തി: മണ്ണുത്തി വെട്ടിക്കൽ ഡോണ്‍ ബോസ്കോ സ്കൂളിനു സമീപം പൈപ്പ് ലൈൻ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറന്പിൽ നിന്ന് രണ്ട് മാസം പ്രായമായ ഈനാംപേച്ചി കുഞ്ഞുങ്ങളെ കിട്ടി. നാട്ടുകാരായ രാമൻ, പ്രദീപ്, എബിൻ എന്നിവർ ചേർന്നാണ് ഈനാംപേച്ചി കുഞ്ഞുങ്ങളെ പിടികൂടിയത്.
വനംവകുപ്പ് സെക്ഷൻ ഓഫീസർ കെ.എം.ജോസഫ്, വന്യജീവി സംരക്ഷകൻ ജോജു മുക്കാട്ടുകര എന്നിവർ ഈനാംപേച്ചി കുഞ്ഞുങ്ങളെ ഏറ്റുവാങ്ങി. വനത്തിൽ കൊണ്ടുവിട്ടു.
കുഞ്ഞ ുങ്ങളെ കിട്ടിയ നിലയ്ക്ക് ഇവയുടെ അമ്മയും പരിസരത്ത് ഉണ്ടാകാൻ സാധ്യതയുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ പെട്ടതാണ് ഈനാംപേച്ചി.