മും​ബൈ​യി​ൽ ന​ഴ്‌​സ​റി കു​ട്ടി​ക​ളെ  ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു


മും​ബൈ: മും​ബൈ​ക്ക​ടു​ത്തു​ള്ള ബ​ദ്‌​ലാ​പു​രി​ൽ ര​ണ്ട് ന​ഴ്‌​സ​റി സ്‌​കൂ​ൾ പെ​ൺ​കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ടു.

പ്ര​തി​യാ​യ അ​ക്ഷ​യ് ഷി​ൻ​ഡെ (23) പോ​ലീ​സ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ പോ​ലീ​സു​കാ​ര​നി​ൽ​നി​ന്നു തോ​ക്ക് ത​ട്ടി​യെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ന​ഴ്‌​സ​റി കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ത​ലോ​ജ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഷി​ൻ​ഡെ​യെ, ആ​ദ്യ​ഭാ​ര്യ​യെ ആ​ക്ര​മി​ച്ചെ​ന്ന മ​റ്റൊ​രു കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പി​ൽ‌ പ​രി​ക്കേ​റ്റ നി​ലേ​ഷ് മോ​റെ എ​ന്ന കോ​ൺ​സ്റ്റ​ബി​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം, കൈ​വി​ല​ങ്ങി​ട്ട ഒ​രാ​ൾ​ക്ക് എ​ങ്ങ​നെ തോ​ക്ക് പി​ടി​ച്ചു​പ​റി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഷി​ൻ​ഡെ​യു​ടേ​ത് ഏ​റ്റു​മു​ട്ട​ൽ കൊ​ല​യാ​ണെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.

Related posts

Leave a Comment