ഐഎസ് ഭീകരത അന്ത്യത്തിലേക്ക്, ഇതുവരെ കൊല്ലപ്പെട്ടത് 45,000 ഭീകരര്‍, ഇനി അവശേഷിക്കുന്നത് വെറും 15,000 പേര്‍, ഭീകരതയുടെ അന്ത്യം അരികെയെന്ന്

is 2 ഐഎസ് ഭീകരതയില്‍നിന്നു ലോകം ഉടന്‍ തന്നെ മോചിതരാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും റഷ്യയും അടക്കം ഇറാക്കിലെയും സിറിയയിലെയും ഭീകരകേന്ദ്രങ്ങളില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭീകരരുടെ ശക്തി കുറച്ചതായി യുഎസ് പ്രതിരോധവകുപ്പ് വ്യക്തമാക്കി. രണ്ടുവര്‍ഷം മുമ്പ് ഐഎസില്‍ 60,000ത്തോളം അംഗങ്ങളുണ്ടായിരുന്നപ്പോഴാണ് വിവിധ രാജ്യങ്ങള്‍ ആക്രമണം തുടങ്ങുന്നത്. ഇക്കാലയളവില്‍ 45,000ത്തോളം ഭീകരരെ വധിക്കാനായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘടനയില്‍ അവശേഷിക്കുന്നത് വെറും 15,000 ഭീകരര്‍ മാത്രമാണ്. പഴയ ശക്തി ചോര്‍ന്നിരിക്കുന്നു. നേതൃസ്ഥാനങ്ങളില്‍ ഉള്ളവരില്‍ പലരും കൊല്ലപ്പെട്ടു. കഴിഞ്ഞവര്‍ഷം 25,000ത്തോളം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനു മുമ്പുള്ള വര്‍ഷം 20,000 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. ഭീകരവേട്ടയില്‍ യുഎസിനു കഴിഞ്ഞവര്‍ഷം മൂന്നു സൈനികരെ മാത്രമാണ് നഷ്ടമായത്.

ആള്‍ബലത്തില്‍ മാത്രമല്ല സാമ്പത്തികമായും ഐഎസിനെ തകര്‍ക്കാനായതായി അമേരിക്ക അവകാശപ്പെടുന്നു. എണ്ണപ്പാടങ്ങള്‍ ഇറാക്കി സൈന്യം തിരിച്ചുപിടിച്ചതോടെ സാമ്പത്തികസ്രോതസുകള്‍ വറ്റി. പണം മുടക്കാനില്ലാത്തതോടെ ഐഎസിലേക്കുള്ള ഒഴുക്കും നിലച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts