തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരത്തെ തള്ളി മന്ത്രി കെ.കെ. ഷൈലജ രംഗത്ത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ആവശ്യങ്ങൾ നേരത്തെ തന്നെ അംഗീകരിച്ചതാണെന്ന് ഷൈലജ പറഞ്ഞു.
സമരത്തിന്റെ പേരിൽ കുട്ടികളെ കഷ്ടപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. സമരക്കാരുടെ ലക്ഷ്യം മനസിലാകുന്നില്ലെന്നും മന്ത്രി ഷൈലജ പറഞ്ഞു. സമരം എന്തിനാണെന്നറിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.