കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരേ മുസ് ലിം ലീഗ് ഇന്നലെ വൈകുന്നേരം കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയിലെ മുഖ്യാതിഥിയായി പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന്റെ ലോക്സഭാ എംപിയും പഞ്ചാബ് പിസിസി അധ്യക്ഷനുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് ഇഡി റെയ്ഡില്‍ കുടുങ്ങിയതിനാൽ പരിപാടിയില്‍ പങ്കെടുക്കാനായില്ല.
ബംഗളൂരു വഴി കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഇന്നലെ രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിക്കുകയും വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിക്കുകയും ചെയ്തതോടെ യാത്ര റദ്ദാക്കേണ്ടിവരികയാ യിരുന്നു.
പകരം കര്‍ണാടക റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, തെലുങ്കാന വനിതാ ശിശുക്ഷേമ വികസനമന്ത്രി ദന്‍സാരി അനസൂയ സീതക്ക എന്നിവരാണ് മുഖ്യാതിഥികളായി പങ്കെടുത്തത്. മുസ്് ലിം ലീഗ് ദേശീയ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്‍മാനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് റാലി ഉദ്ഘാടനം ചെയ്തത്.
ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, പ്രഫ.കെ.എം. ഖാദര്‍ മൊയ്തീന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, പി.വി. അബ്ദുൾ വഹാബ് എംപി, ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, കെ.പി.എ. മജീദ് എംഎല്‍എ, ഡോ.എം.കെ. മുനീര്‍ എംഎല്‍എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാഹാബ് തങ്ങള്‍, കെ.എം. ഷാജി തുങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.