പഴങ്കഥകളിലെ ഭൂതാത്താന്റെയും രാക്ഷസന്മാരുടെയും യക്ഷികളുടെയും ഭീതിപ്പെടുത്തുന്ന കഥകള്‍ കേട്ടാകും പലരും വളര്‍ന്നത്.
നിലത്തുറയ്ക്കാത്ത കാലുകളും, നീണ്ട കൂര്‍ത്ത പല്ലുകളും, വികൃതമായ മുഖഭവങ്ങളും കൂട്ടിക്കലര്‍ത്തി വിരൂപനായ ഈ ഭീകര സത്വങ്ങള്‍ കുട്ടികള്‍ക്ക് എന്നും പേടി സ്വപനമാണ്.
അമ്മ തരുന്ന ചോറുരുളകള്‍ കഴിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചാല്‍ ഇത്തരം ഭീകരരെ കൂട്ടുപിടിച്ചായിരിക്കും പിന്നീടുള്ള ഭക്ഷണം കഴിപ്പിക്കുന്നത്.
കെട്ടുകഥകള്‍ക്കും ഒരു ദിവസം
വലുതാകുംതോറും അമ്മ പറഞ്ഞതൊക്കെ കെട്ടുകഥകളാണെന്നുള്ള തിരിച്ചറിവില്‍ അവയെ ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ കെട്ടു കഥകളെ അതിന്റെ വഴിക്ക് വിടാന്‍ അല്‍പ്പം മടിയാണ്.
അതുകൊണ്ടാണല്ലോ ദുസ്വപ്നങ്ങളിലെ ഈ പൈശാചിക ശക്തികള്‍ക്ക് വേണ്ടി ഒരു ദിനം തന്നെ അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നതും ആഘോഷിക്കുന്നതും.
നമ്മുടെ നാട്ടില്‍ വീടിനു കണ്ണ് തട്ടാതിരിക്കാന്‍ കോലം വെക്കുന്നപോലെയും ചില പ്രത്യേക ദിനങ്ങളില്‍ ഭൂതങ്ങളെയും പ്രേതങ്ങളെയുമൊക്കെ ഓടിക്കാന്‍ നടത്തുന്ന ചടങ്ങുപോലെ പാശ്ചാത്യരും ‘ഹലോവീൻ’ എന്ന പേരില്‍ ഒരു ഉത്സവം ആഘോഷിക്കുന്നു.
എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 നാണ് സാധാരണയായി ഈ ദിവസം ആഘോഷിക്കുന്നത്.
പേടിപ്പെടുത്തും
മുതിര്‍ന്നവരും കുട്ടികളും ഭീതിപ്പെടുത്തുന്ന പൈശാചിക വേഷങ്ങള്‍ ധരിക്കുകയും മറ്റു വീടുകളിളും നഗരങ്ങളിലും ഭീതി പരത്തി ഓടിനടക്കുകയും ചെയ്യും.
ഹാലോവീന്‍ ദിവസത്തിന് മുന്നോടിയായി അങ്ങ് ഇംഗ്ലണ്ടില്‍ ഉണ്ടായ ഒരു സംഭവമാണ് ജനങ്ങളില്‍ പേടിയും അതോടൊപ്പം ആശയ കുഴപ്പവും സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മേഴ്സിസൈഡിലെ സ്പീക്കില്‍ കണ്ട ഒരു അപരിചിത രൂപമാണ് നാട്ടുകാരെ അതിശയപ്പിക്കുന്നത്.
ഹലോവീനായി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തെരുവോരങ്ങളിലൂടെ നടന്നു നീങ്ങുന്ന ഒരു രൂപത്തെ കണ്ടു എല്ലാവരും ആദ്യമൊന്ന് അത്ഭുതപ്പെട്ടെങ്കിലം പിന്നെ അല്‍പ്പം പേടിയിലേക്കും സംഭവം മാറി എന്നു പറയാം.
കറുപ്പും വെളുപ്പും ചേര്‍ന്ന നീളന്‍ കുപ്പായവും. തലയടക്കം മൂടുന്ന ഒരു വലിയ ഒരു മുഖം മൂടിയും ധരിച്ചാണ് ആള് പ്രത്യക്ഷപ്പെട്ടത്.മുഖം മൂടിയിലെ നീണ്ട വലിയ പല്ലുകള്‍ ആരെയും ഒന്നു പേടിപ്പിക്കും വിധമായിരുന്നു.
കരുതിക്കൂട്ടി
ഹാലോവീന്‍ ഉത്സവത്തെ ഗംഭീരമാക്കാന്‍ ആരെങ്കിലും കരുതി കൂട്ടി നഗരത്തിലേക്ക് ഇറങ്ങിയതാവാമെന്ന് കരുതിയെങ്കിലും, ഹൊറര്‍ ത്രില്ലെര്‍ ചിത്രങ്ങളിലെ ജോക്കര്‍ രൂപങ്ങളോട് സമാനത പുലര്ത്തുന്നതായിരുന്നതുകൊണ്ടാണ് ചെറിയൊരു ഭയം.
വീട്ടു മുറ്റത്തെ ചെടികള്‍ക്ക് ഉള്ളില്‍ പതുങ്ങി ഇരുന്നും, തെരുവിലൂടെ ഓടി നടന്നും ഭീതിപരത്തിയ ഈ വ്യക്തി ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
രൂപത്തിന് ഒരു പ്രത്യേക ശക്തി ഉള്ളതുപോലെയാണ് പലര്‍ക്കും തോന്നുന്നത്.കാഴ്ചയില്‍ കൗതുകം ഉണര്‍ത്തുന്ന ഈ രൂപം കണ്ട് ഒരാള്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും, ഹലോവീനില് ഇത്രയും മനോഹരമായ ഒരു വേഷം കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
വെറും പേടിപ്പെടുത്തല്‍ മാത്രമാണോ, അതോ മറ്റെന്തെങ്കിലും ഉദ്ദേശം ഈ രൂപത്തിന് പിന്നിലുണ്ടോ എന്നാണ് പലരും സംശയിക്കുന്നത്.എന്നാല്‍ ചിത്രങ്ങള്‍ വൈറല്‍ ആയതോടെ പല അനുമാനങ്ങളുമായി നിരവധി ആളുകള്‍ രംഗത്തുവന്നു.
2016 ലെ ഹലോവീന്‍ ദിനങ്ങളില്‍ ഭീതി സൃഷ്ടിച്ച കോമാളിയുടെ അതെ പകര്‍പ്പാണ് ഇയാളെന്നാണ് പലരുടെയും അഭിപ്രായം.
രാത്രി കാലങ്ങളില്‍ ഇത്തരം വേഷ വിധാനത്തില്‍ പല അജ്ഞാത രൂപങ്ങളും ആളുകള്‍ക്ക് ഇടയിലേക്ക് ചാടി വീഴുകയും ഉപദ്രവിക്കുകയും ചെയ്തതായി യു.കെ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏതായാലും ഹലോവീന്‍ ആയതുകൊണ്ട് അധികം ഭീതി ആരിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. കുഞ്ഞുങ്ങള്‍ക്ക് ഇത്തരം കോമാളി വേഷങ്ങള്‍ വില്‍ക്കരുതെന്ന് പ്രത്യേക നിര്‍ദേശം ഉണ്ട്