തിരുവനന്തപുരം: എൻജിനിയറിംഗ് പഠനം ഇടയ്ക്കു നിർത്തുന്ന വിദ്യാർഥികൾ നൽകേണ്ട നഷ്ടപരിഹാരത്തുക റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. ആദ്യഘട്ടമായി സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത കോളജുകളിലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.
നിലവിൽ സ്വകാര്യ-സ്വാശ്രയ കോളജുകളുമായി സർക്കാരിന് കരാർ ഉള്ളതിനാൽ അവരുടെ പ്രതിനിധികളുമായി ചർച്ച ചെയ്തശേഷമാകും ആ കോളജുകളുടെ കാര്യത്തിൽ അന്തിമ തീരുമാനം.
എൻജിനിയറിംഗ് പഠനം ഇടയ്ക്ക് നിർത്തിപ്പോകുകയോ കോഴ്സ് അവസാനിപ്പിച്ച് മറ്റു കോഴ്സുകൾ ചേരുകയോ ചെയ്യുന്ന വിദ്യാർഥികൾ നൽകേണ്ട നഷ്ടപരിഹാരതുക സംബന്ധിച്ച പരാതികളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതേതുടർന്നാണു എഐസിടിഇ മാനദണ്ഡങ്ങൾ പാലിച്ച് പിഴ വ്യവസ്ഥ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, സർക്കാരിന്റെ പുതിയ തീരുമാനം സ്വകാര്യ എൻജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാനാണെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.