മനം നൊന്ത് ! മരുന്നുകള്‍ മാറി മാറി പരീക്ഷിച്ചിട്ടും മുടി കൊഴിച്ചില്‍ മാറിയില്ല; യുവ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

മധുര: മരുന്നുകള്‍ ഏറെ പരീക്ഷിച്ചിട്ടും മുടി കൊഴിച്ചില്‍ മാറാഞ്ഞതില്‍ മനം നൊന്ത് യുവാവ് തൂങ്ങി മരിച്ചു. ബംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്ന
മധുര ജയ്ഹിന്ദ്പുരം സ്വദേശി ആര്‍ മിഥുന്‍ രാജിനെ(27)യാണ് ഞായറാഴ്ച്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്നുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും മുടി കൊഴിച്ചില്‍ മാറാത്തതിന്റെ നിരാശയിലായിരുന്നു ഇയാളെന്ന് പോലീസ് പറയുന്നു.

ബംഗളുരുവില്‍ നിന്ന് ലീവിന് നാട്ടിലെത്തിയ മിഥുന്‍ അമ്മ വാസന്തി അമ്പലത്തില്‍ പോയ സമയം നോക്കി മുറിയിലെ ഫാനില്‍ കെട്ടിതൂങ്ങുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ വാസന്തി മിഥുനെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ ജയ്ഹിന്ദ് പുരം പൊലീസ് കേസെടുത്തു.

 

Related posts