ഈ ഗ്രാമത്തിലെ ഓരോ വീട്ടിലുമുണ്ട് ഒരു എന്‍ജിനിയര്‍! ഈ വര്‍ഷം മാത്രം ഐഐടി യോഗ്യത നേടിയത് 20 പേര്‍; നെയ്ത്തുഗ്രാമത്തിലെ കുട്ടികള്‍ കൂട്ടത്തോടെ എന്‍ജിനീറിംഗിലേയ്ക്ക് ചേക്കേറാനുണ്ടായ കഥയറിയാം

r32t2ഹയര്‍സെക്കന്‍ഡറി പരീക്ഷ ക്രമക്കേട് ഉള്‍പ്പടെ നിരവധി അഴിമതികളില്‍ കുപ്രസിദ്ധി നേടിയ സംസ്ഥാനമാണ് ബിഹാര്‍. എന്നാല്‍ പഠനത്തിന്റെ മികവില്‍ അറിയപ്പെടുന്ന ഒരു ഗ്രാമവും ഇവിടുണ്ട് എന്നത് ഒട്ടുമിക്ക ആളുകള്‍ക്കും അറിവില്ലാത്ത കാര്യമാണ്. ഗയാ ജില്ലയിലെ മാണ്‍പൂരിലെ പട്വ ടോളി ഗ്രാമത്തില്‍ ഓരോ വര്‍ഷവും നിരവധി വിദ്യാര്‍ത്ഥികളാണ് ഐഐടിയില്‍ പ്രവേശനം നേടുന്നത്. ഈ വര്‍ഷം 20 കുട്ടികളാണ് ഐഐടിയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. 10,000 പേര്‍ ഉളള ഗ്രാമത്തില്‍ 300 കുട്ടികളാണ് എന്‍ജിനീയറിഗിന് പഠിക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിംഗിലേക്കുള്ള ഗ്രാമത്തിന്റെ മുന്നേറ്റം തുടങ്ങുന്നത് 1992-ല്‍ ആണ്. ജിതേന്ദ്ര പ്രസാദ് എന്ന വിദ്യാര്‍ത്ഥി ആദ്യമായി ഐഐടിയില്‍ പ്രവേശനം നേടിയതാണ് ഗ്രാമത്തില്‍ വഴിത്തിരിവായത്.

പ്രസാദില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഡസനോളം വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും ഐഐടിയില്‍ പ്രവേശനം നേടുന്നത്. 2000-ല്‍ ജിതേന്ദ്ര പ്രസാദ് ജോലിക്കായി അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് നിരവധി പേര്‍ എന്‍ജിനീയറിംഗ് സ്വപ്നം കാണാന്‍ തുടങ്ങി. എന്‍ജിനീയറിംഗ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങി. ഐഐടി എന്‍ജിനീയറിംഗ് രംഗത്തേക്ക് വരുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് മുന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ‘നവ്പ്രയാസ്’ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഗ്രാമത്തിലെ മിക്കവരും കൂലിപ്പണിക്കാരും നെയ്ത്തുകാരും ആണ്. പട്ടിണിയില്‍ നിന്നാണ് ഗ്രാമം എന്‍ജിനിയര്‍മാരെ സൃഷ്ടിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദാരിദ്ര്യം ഒരിക്കലും അവരുടെ പഠനത്തെ തടസപ്പെടുത്താന്‍ മാതാപിതാക്കള്‍ അനുവദിക്കാറില്ല. ഗ്രാമത്തില്‍ എവിടെ നിന്നാലും യന്ത്രത്തറികളുടെ ശബ്ദമാണ് ചെവിയിലെത്തുന്നത്. ഈ ശബ്ദം തങ്ങളുടെ പഠനത്തിന് ഒരിക്കലും തടസമാകില്ലെന്നും, സംഗീതം പോലെയാണ് ശബ്ദം തങ്ങള്‍ക്കനുഭവപ്പെടുന്നതെന്നും ആ പഠനത്തിന് തടസമാകുന്നതിന് പകരം  പഠിക്കാനുള്ള പ്രേരണയാണ് ആ ശബ്ദം ഞങ്ങള്‍ക്ക് നല്‍കുന്നതെന്നും ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Related posts