എ​ന്‍​ജി​നി​യറിം​ഗ് റാ​ങ്ക് പ​ട്ടി​ക: മാ​ര്‍​ക്ക് മാ​ത്രം മാ​ന​ദ​ണ്ഡം ആക്ക​ണ​മെന്ന് ശിപാ​​​ര്‍​ശ

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക്കു ല​​​ഭി​​​ക്കു​​​ന്ന സ്‌​​​കോ​​​ര്‍ മാ​​​ത്രം പ​​​രി​​​ഗ​​​ണി​​​ച്ച് റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്ക​​​മെ​​​ന്ന് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റി​​​ന്‍റെ ശിപാ​​​ര്‍​ശ.

മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ര്‍​ക്കി​​​നൊ​​​പ്പം പ്ല​​​സ് ടു​​​വോ അ​​​തി​​​നു തു​​​ല്യ​​​മാ​​​യ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ​​​യോ ഫി​​​സി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി, ക​​​ണ​​​ക്ക് എ​​​ന്നീ മൂ​​​ന്നു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ മാ​​​ര്‍​ക്ക് കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.

ഇ​​​ത്ത​​​വ​​​ണ കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സി​​​ബി​​​എ​​​സ്ഇ ഉ​​​ള്‍​പ്പെ​​​ടെ പ​​​ല ബോ​​​ര്‍​ഡു​​​ക​​​ളും 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി.

ഈ ​​​സാ​​​ഹ​​​ച​​​ര്യംകൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പ്ര​​​വേ​​​ശ​​​ന ക​​​മ്മീ​​​ഷ​​​ണ​​​റേ​​​റ്റ് ഇ​​​ത്ത​​​ര​​​മൊ​​​രു ശി​​​പാ​​​ര്‍​ശ സ​​​ര്‍​ക്കാ​​​രി​​​ലേ​​​ക്ക് സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ര്‍​ക്കാ​​​രാ​​​ണ് തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളേ​​​ണ്ട​​​ത്. ജൂ​​​ലൈ 24 നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് /ഫാ​​​ര്‍​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ.

Related posts

Leave a Comment