തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വാർത്താസമ്മേളനത്തിലാണ് റാങ്ക് വിവരം പ്രഖ്യാപിച്ചത്. ഒന്നാം റാങ്ക് കോഴിക്കോട് സ്വദേശി ഷാഫിൽ മാഹിന്‍ ലഭിച്ചു. രണ്ടാം റാങ്ക് കോട്ടയം സ്വദേശി വേദാന്ത് പ്രകാശും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അഭിലാഷ് ഘാറും നാലാം റാങ്ക് കോഴിക്കോട് സ്വദേശി ആനന്ദ് ജോർജും നേടി.
ആദ്യ പത്ത് റാങ്കുകൾ ആണ്‍കുട്ടികളാണ് കരസ്ഥമാക്കിയത്. ആദ്യ 5000റാങ്കുകാരിൽ 2535 പേർ കേരള സിലബസുകാരാണ്. ഫാർമസി പ്രവേശനത്തിന് മലപ്പുറം സ്വദേശി അലിഫ് അൻഷിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. എൻജിനിയറിംഗ് പ്രവേശന പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷാ ടൈറ്റസ് വാർത്താസമ്മേളനത്തിലൂടെയാണ് അറിയിച്ചത്.
ജൂണ്‍ 30 ന് മുൻപ് ആദ്യ അലോട്ട് മെന്റ്, ജൂലായ് പത്താം തീയതി രണ്ടാം ഘട്ടം അലോട്ട്മെന്റ്, ജൂലായ് 20 ന് മൂന്നാം ഘട്ടം അലോട്ട്മെന്റ് നടക്കും.