അറിവ് പകർന്ന് നൽകുന്നവരാണ് അധ്യാപകർ. എന്നാൽ പാഠ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് വായിക്കുവാൻ പോലും അറിയാത്തവരാണ് വിദ്യാർഥികളെ പഠിപ്പിക്കുന്നതെങ്കിലോ?. ഇത്തരമാളുകളും വിദ്യാലയങ്ങളിൽ സജീവമാണെന്നുള്ളതിന്റെ തെളിവാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിലൂടെ.
ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള ഗവണ്മെന്റ് ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. സ്കൂളിൽ സന്ദർശനത്തിനെത്തിയ ജില്ലാ മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാർ പാണ്ഡെ പാഠ പുസ്തകത്തിലെ ചില ഭാഗങ്ങൾ വായിക്കുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു. എന്നാൽ വായിക്കുവാൻ അറിയില്ലെന്ന് അവർ പറഞ്ഞു.
ഉടൻ തന്നെ ഇത് വായിക്കുവാൻ അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടപ്പോൾ അവരും വായിക്കുവാൻ പോലും സാധിക്കാതെ വിയർക്കുകയായിരുന്നു. അധ്യാപകർക്കെതിരെ നടപടിയെടുക്കുവാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.