മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 146/1 എന്ന നിലയിലാണ്. മുരളി വിജയ് (70), ചേതേശ്വര്‍ പൂജാര (47) എന്നിവരാണ് ക്രീസില്‍. 24 റണ്‍സ് നേടിയ കെ.എല്‍.രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 400 റണ്‍സില്‍ അവസാനിച്ചിരുന്നു. 288/5 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ സന്ദര്‍ശകര്‍ക്ക് ഇന്ന് 112 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.76 റണ്‍സ് നേടിയ ജോസ് ബട്ലര് വാലറ്റത്ത് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ട് സ്കോര്‍ 400–ല്‍ എത്തിച്ചത്. പത്താമനായാണ് ബട്ലര് പുറത്തായത്. ഇന്ത്യയ്ക്ക് വേണ്ടി ആര്.അശ്വിന് ആറും രവീന്ദ്ര ജഡേജ നാലും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഒന്നാം ദിനം അരങ്ങേറ്റക്കാരന്‍ കീറ്റണ്‍ ജെന്നിംഗ്സ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി (112) നേടിയിരുന്നു. മൊയിന്‍ അലി 50 റണ്‍സ് നേടി.