ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് തൂ​ത്തു​വാ​രി; വീ​ണ്ടും ഒ​ന്നാം റാ​ങ്കി​ൽ

 

കേ​പ് ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര 3-0ന് ​തൂ​ത്തു​വാ​രി ഇം​ഗ്ല​ണ്ട്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 20 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സ് നേ​ടി. 17.4 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇം​ഗ്ല​ണ്ട് ല​ക്ഷ്യം മ​റി​ക​ട​ന്നു.

വാ​ന്‍ ഡെ​ര്‍ ഡൂ​സെ​ൻ(32 പ​ന്തി​ൽ 74), ഫാ​ഫ് ഡു​പ്ലെ​സി(37 പ​ന്തി​ൽ 52), ബാ​വു​മ(26 പ​ന്തി​ൽ 32) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.’

47 പ​ന്തി​ൽ 99 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ദാ​വി​ദ് മ​ല​ന്‍റെ ഇ​ന്നിം​ഗ്സ് ഇം​ഗ്ല​ണ്ടി​നെ വി​ജ​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ജോ​സ് ബ​ട്‌​ല​ർ 46 പ​ന്തി​ൽ 67 നേ​ടി.

ദാ​വി​ദ് മ​ല​നാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ താ​രം. പ​ര​മ്പ​ര വി​ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് ലോ​ക ട്വ​ന്‍റി-20 റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി. ഓ​സ്ട്രേ​ലി​യ​യെ മ​റി​ക​ട​ന്നാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ മു​ന്നേ​റ്റം.

Related posts

Leave a Comment