ലണ്ടൻ: വെറ്ററൻ പേസർമാരായ ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു.
അവസാനം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. മാത്യൂ പോട്ട്സ്, ഹാരി ബ്രൂക്ക് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
ജോ റൂട്ട് നായക പദവി ഒഴിഞ്ഞ ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് തയാറെടുക്കുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് റൂട്ടിന്റെ പിൻഗാമി. ജോണി ബെയിർസ്റ്റോ, ബെൻ ഫോക്സ് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
പരിക്ക് മൂലം ഒലി റോബിൻസണ്, മാത്യു ഫിഷർ, മാർക്ക് വുഡ്, ജോഫ്ര ആർച്ചർ തുടങ്ങിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ജുണ് രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.