ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂള്‍ എഫ്സിക്കു ജയം. ഹോം മത്സരത്തില്‍ ലിവര്‍പൂള്‍ 2-1നു വൂള്‍വ്സിനെ കീഴടക്കി. ലൂയിസ് ഡിയസ് (15′), മുഹമ്മദ് സല (37′ പെനാല്‍റ്റി) എന്നിവരുടെ വകയായിരുന്നു ലിവര്‍പൂളിന്റെ ഗോളുകള്‍.
മാത്യൂസ് കുന്‍ഹ (67′) സന്ദര്‍ശകര്‍ക്കുവേണ്ടി ഒരു ഗോള്‍ മടക്കി. ജയത്തോടെ ലിവര്‍പൂള്‍ 25 മത്സരങ്ങളില്‍നിന്ന് 60 പോയിന്റില്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിന് 25 മത്സരങ്ങളില്‍ 53 പോയിന്റ് മാത്രമാണുള്ളത്.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-0നു ന്യൂകാസില്‍ യുണൈറ്റഡിനെയും എവര്ട്ടണ് 2-1നു ക്രിസ്റ്റല്‍ പാലസിനെയും ഫുള്‍ഹാം 2-1നു നോട്ടിങാം ഫോറസ്റ്റിനെയും കീഴടക്കി.