ഫുട്‌ബോളിലെ അതിമനോഹര കാഴ്ചകളിലൊന്നാണ് ഹെഡ്ഡര്‍ ഗോളുകള്‍. ഹെഡ്ഡര്‍ സ്‌പെഷലിസ്റ്റുകള്‍ വരെ ലോക ഫുട്‌ബോളിലുണ്ട്. ഗോള്‍പോസ്റ്റിലേക്ക് തലകൊണ്ട് ഫുട്‌ബോള്‍ ചെത്തിവിടുന്നത് വൈദഗ്ധ്യമുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണ്. എന്നാല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഇപ്പോള്‍ പ്രൈമറി തലത്തില്‍ ഹെഡ്ഡര്‍ നിരോധിച്ചിരിക്കുകയാണ്.
ഫുട്ബോള്‍ രംഗത്തു സജീവമായിരുന്ന നിരവധി മുന്‍ കളിക്കാര്‍ ബ്രയിന്‍ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സക്ക് വിധേയരായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന ഇത് സംബന്ധിച്ച ഗ്ലാസ്‌കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളില്‍ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പന്തുകളിക്കാത്തവരെക്കാള്‍ മൂന്നര ഇരട്ടിയില്‍ അധികം കൂടുതലാണ് പന്തുകളിക്കാരില്‍ എന്നാണ്. ഇ
ഈ ഒരു പഠനഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി ഹെഡ്ഡര്‍ വേണ്ട എന്ന എന്ന തീരുമാനത്തിലേക്ക് ബ്രിട്ടീഷ് ഫുട്‌ബോള്‍ അസോസിയേഷനുകള്‍ എത്തിയത്. ഈ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച പ്രശസ്ത കോച്ചായ ഡോ മുഹമ്മദ് അഷറഫിന്റെ പോസ്റ്റ് ചര്‍ച്ചയാവുകയാണ്
ഡോ. മുഹമ്മദ് അഷ്‌റഫിന്റെ പോസ്റ്റ്
ഇനി തലകൊണ്ട് ‘ ഫുട്ബോള്‍ കളിക്കേണ്ട ‘
ഇംഗ്ലീഷ് ഫുട്ബാളില്‍ പ്രൈമറി സ്‌കൂള്‍ തലത്തില്‍ ‘ഹെഡ്ഡെര്‍’ നിരോധിച്ചുകൊണ്ട് ഇംഗ്ലണ്ട് അയര്‍ലന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് ഫുട്ബാള്‍ ഫെഡറെഷനുകള്‍.. !
ഫുട്ബോള്‍ രംഗത്തു സജീവമായിരുന്ന നിരവധി മുന്‍ കളിക്കാര്‍ ബ്രയിന്‍ സംബന്ധമായ രോഗങ്ങള്‍ക്കു ചികിത്സക്ക് വിധേയരായിട്ടുണ്ട്തുടര്‍ന്ന് ഇത് സംബന്ധിച്ച ഗ്ലാസ്‌കോ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണങ്ങളില്‍ വെളിവായത് മറവി രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ പന്തുകളിക്കാത്തവരെക്കാള്‍ മൂന്നര ഇരട്ടിയില്‍ അധികം കൂടുതലാണ് പന്തുകളിക്കാരില്‍ എന്നാണ്.. !
ഇതിനു മുന്‍പ് സ്യു ലോപ്പസ് എന്ന ഇംഗ്ലീഷ്l ഫുട്ബോള്‍ കളിക്കാരി 74 മത്തെ വയസില്‍ കോടതിയെ സമീപിച്ചിരുന്നു അവരുടെ ഡിമെന്‍ഷ്യ രോഗത്തിന് കാരണം ഹെഡ് ബാളുകള്‍ ആയിരുന്നു എന്നും അത് നിരോധിക്കണമെന്നും
മൂന്നു പതിറ്റാണ്ടിലേറെ ഇംഗ്ലീഷ് ഫുട്ബാളില്‍ സജീവമായിരുന്നു സ്യു ലോപ്പസ്
2016 മുതല്‍ യൂ എസ് ഫുട്ബാളില്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പരിശീലനത്തില്‍ ഹെഡ്ഡര്‍ ഒഴിവാക്കിയിരുന്നു
പ്രൈമറി സ്‌കൂള്‍ തലം മുതലാണ് പ്രഖ്യാപനമെങ്കിലും ഇക്കൊല്ലം മുതല്‍ അത് 12/ 16 ഗ്രൂപ്പുകളിലേക്കും തുടര്‍ന്ന് അണ്ടര്‍ 18 വരെയും
പ്രാബല്യത്തില്‍ വരുത്തുവാനാണ് ഈ മൂന്നു ബ്രിട്ടീഷ് ഫെഡറേഷനുകളുടെയും തീരുമാനം
ഇങ്ങിനെയാണങ്കില്‍ ഫുട്ബാള്‍ അക്ഷരാര്‍ഥത്തില്‍ ഭാവിയില്‍ ‘ കാല്‍ പന്തു കളി’ മാത്രമാകും
ഡോ മുഹമ്മദ് അഷ്‌റഫ്