ചിലർക്ക് പല ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്. വിദ്യാഭ്യാസമുള്ളവർക്ക് മാത്രമേ പല തരത്തിലുള്ള ഭാഷകളിൽ സംസാരിക്കുന്നതിന് സാധിക്കു എന്നൊരു മിഥ്യാ ധാരണ ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കച്ചവടക്കാരി.
ദെർ അൽഫ മെൻച്ചൻ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വളവിൽപനക്കാരിയുടെ ഇംഗ്ലീഷ് സംസാരമാണ് വീഡിയോയിൽ ഉള്ളത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വള വിൽക്കുന്നതിനായി ബീച്ചിന്റെ സമീപത്തായാണ് ഇവർ ഇരിക്കുന്നത്. അവർ താനിരിക്കുന്ന ബീച്ചിനെ കുറിച്ചാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്.
താൻ ഇവിടെയാണ് വളർന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം എട്ടാമത്തെ വയസ് മുതൽ താൻ വളക്കച്ചവടത്തിനിറങ്ങി. നല്ല ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷിലാണ് അവർ സംസാരിക്കുന്നത്.
അതിനുശേഷം അവർ ഇന്ത്യക്കാരെ കുറിച്ചാണ് പറയുന്നത്. ആദ്യമൊക്കെ ഇവിടെ വിദേശികളാണ് കൂടുതലായും വരാറുണ്ടായിരുന്നത്. എന്നാൽ, കോവിഡിന് ശേഷം ഇന്ത്യക്കാർ കൂടുതലായും വരാൻ തുടങ്ങി എന്നും അവർ പറയുന്നു.
നല്ല സ്പുടതയോടെ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാൽ ആരായാലും ഞെട്ടിപ്പോകും. പുറം മോടി കണ്ട് ആരെയും വിലയിരുത്തരുത് എന്നൊരു സന്ദേശം കൂടി വീഡിയോ നൽകുന്നു. എന്തായാലും സോഷ്യൽ മീഡിയയ്ക്ക് ഈ യുവതിയേയും അവരുടെ സംസാരവും വല്ലാതെ ഇഷ്ടമായി.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.