എമി ജാക്സണ് വിവാഹിതയാകുന്നു. ബ്രിട്ടീഷുകാരനായ ജോർജ് പനയ്യോട്ടാണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബ്രിട്ടനിലെ എബിലിറ്റി ഗ്രൂപ്പ് സ്ഥാപകൻ ആൻഡ്രിയാസ് പനയ്യോട്ടിന്റെ മകനാണ് ജോർജ് പനയ്യോട്ട്. ബ്രിട്ടനിലെ നിരവധി ആഡംബര ഹോട്ടലുകളും ഇവരുടെ ഉടമസ്ഥതയിലുള്ളതാണ്.
ജോർജുമൊത്തുള്ള ചിത്രം എമി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “ജനുവരി 1, 2019 ഞങ്ങളുടെ ജീവിതത്തിലെ പുതിയ തുടക്കം. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയായി എന്നെ മാറ്റിയതിന് ഒരുപാട് നന്ദി’. എമി കുറിച്ചു.
രജനികാന്ത് നായകനായി എത്തിയ 2.0യാണ് എമി ജാക്സണ് അവസാനമായി അഭിനയിച്ച ചിത്രം.