മികവാർന്ന അഭിനയത്തിലൂടെ നിരവധി മലയാളം, തമിഴ് ആരാധകരെ സ്വന്തമാക്കിയ നടി ഇനിയ നിർമാതാവാകുന്നു. സിനിമയിൽ അല്ലെന്നു മാത്രം. കാൻസർ രോഗികൾക്കുള്ള ധനശേഖരണാർഥം മിയ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ആണ് ഇനിയ നിർമിക്കുന്നത്.
തിരുവനന്തപുരത്താണ് ഈ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അഭിനയത്തിനപ്പുറം അർത്ഥപൂർണമായ എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യത്തിലാണ് താൻ ഈ തീരുമാനത്തിൽ എത്തി ചേർന്നതെന്ന് ഇനിയ പറഞ്ഞു.
ഈ വീഡിയോ സോംഗ് എന്ന് റിലീസ് ചെയ്യുമെന്ന് വ്യക്തമല്ല. തമിഴിൽ പൊട്ട്, മലയാളത്തിൽ താക്കോൽ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ള ഇനിയയുടെ സിനിമകൾ.