മീഡിയകളുടെ അകമഴിഞ്ഞ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ട് തമിഴ്നാട്ടില്‍ പ്രദര്‍ശനം തുടരുന്ന ഇനിയവനെ എന്ന തമിഴ് ചിത്രം കേരളത്തിലും എത്തുന്നു. വിവിധ ഭാഷകളിലായി 480-ല്‍പരം സിനിമകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ച സമ്പത്ത് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇനിയവനെ. ഈ ചിത്രത്തിന്റെ കഥയിലെ ഒരു പ്രധാന സംഭവമാണ് പ്രേക്ഷരുടെയും പത്രമാധ്യമങ്ങളുടെയും പ്രശംസനേടിയിട്ടുള്ളത്. വിവാഹിതരാകുന്നതിനു വേണ്ടി രണ്ട് കപ്പിള്‍സ് ബാംഗ്ലൂരിലേക്ക് പുറപ്പെടുന്നു.
വളരെ യാദൃശ്ചികമായി കാമിനി എന്ന അപൂര്‍വ സുന്ദരി അവര്‍ക്കിടയിലെത്തുന്നു. അസൂയാവഹമായ അംഗലാവണ്യവും ശബ്ദസൗന്ദര്യവുമുള്ള കാമിനിയില്‍ നായകന്റെ മനസ് ഉടക്കിപ്പോകുന്നു. ഞൊടിയിടകളില്‍ അയാളുടെ സര്‍വ്വനിയന്ത്രണവും കാമിനിയുടെ വശ്യതയിലാകുന്നു.കാമിനി നായകനെ അവളുടെ നാടായ കൂര്‍ഗിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.
അതൊരു രസകരവും, ആനന്ദദായകവുമായ യാത്രയായി. തനിക്കൊരു വണ്ടര്ഫുള് ഫ്ളാഷ്ബാക്കുണ്ടെന്ന് കാമിനി പറയുമ്പോള്‍ നായകന്റെ ആകാംക്ഷ അവളുടെ ജീവിതത്തിലേക്ക് ആകുന്നു. ഇവിടെയാണ് ഇനിയവനെ എന്ന സിനിമയുടെ കഥയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം വെളിപ്പെടുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ശേഖര്‍ നിര്‍വഹിച്ചു. സന്തോഷ്, പവാനിറെഡ്ഡി, ആഷ്ലേഷ്യ, റൂബി, ശശി തുടങ്ങിയവരാണ് അഭിനേതാക്കള്‍.തമിഴ്തായ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഈ ചിത്രം ആര്. മണികണ്ഠനും, നസീര്‍ അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.
എഡിറ്റിംഗ് അണ്ണാദൂരൈ, സംഗീതം എസ്.എസ്. സൂര്യ. കേരളത്തില്‍ ഈ ചിത്രം ഗുരുദേവ് ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.മലയാളത്തില്‍ സമ്പത്ത്രാജ് നൃത്ത സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളില്‍ വാസന്തിയും ലക്ഷ്മിയും ഞാനും, നിറം, ഇങ്ങിനെ ഒരു നിലാപ്പക്ഷി എന്നീ ചിത്രങ്ങളും പ്രഥമസ്ഥാനങ്ങള്‍ വഹിക്കുന്നു.