വടക്കാഞ്ചേരി: ക്ഷേത്ര മതിലും, സ്റ്റേജും പൊളിച്ചുമാറ്റി വികസനത്തിന്റെ മാതൃക തീർത്ത് ക്ഷേത്രം ഭാരവാഹികൾ. വടക്കാഞ്ചേരി നഗരസഭയിൽ 19- ാം ഡിവിഷനിൽ എങ്കക്കാട് സുബ്രമണ്യസ്വാമി കോവിലിന്റെ സ്റ്റേജും,മതിലും പൊളിച്ച് മാറ്റി ചെന്പത്ത്ഉണ്ണികൃഷ്ണനും,രവീന്ദ്രനുമാണ്കുടുംബക്ഷേത്രത്തിന്റെ സ്ഥലം വിട്ടു നൽകികെണ്ട് നാടിന്റെ വികസനത്തിൽ പങ്കാളികളാവുന്നത്.
ഇരുവശത്തും മൂന്നു മീറ്റർ വീതിയിൽ റോഡുണ്ടെങ്കിലും,ക്ഷേത്രത്തിന് കിഴക്കുവശത്ത് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത ഇടുങ്ങിയ നട വഴിമാത്രമാണ് ഉണ്ടായിരുന്നത്. ഈ ഭാഗമാണ് ക്ഷേത്രത്തിന്റെ സ്ഥലം നഗരസഭക്കു വിട്ടുനൽകിവീതി കൂട്ടുന്നത്. ഈ വഴി കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടി നഗരസഭ ഫണ്ടും അനുവദിച്ചിട്ടുണ്ട്.
ഒരു മാസം മുൻപ് എങ്കക്കാട് ഷേണായ് മിൽ റോഡ് വികസനത്തിന് വേണ്ടി വിശ്വനാഥഷേണായ് തന്റെ ഉടമസ്ഥതയിലുള്ള 5 സെന്റ് സ്ഥലം നഗരസഭക്ക് വിട്ടുനൽകിയിരുന്നു. ഈ റോസ് വീതികൂട്ടി ടാറിങ്ങ് പൂർത്തിയാക്കി ഗതാഗതത്തിന് തറന്നു കൊടുത്തു. ഡിവിഷൻ കൗണ്‍സിലർ വി. പി. മധു, ഡോ. നീലകണ്ഠൻ നന്പീശൻ, പി. ജി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.