ഒരു ദിവസം ഹരിഹരന് സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഒരു ഓഡീഷന് നടക്കുന്നുണ്ട്. നിങ്ങള്‍ കാണാന്‍ വരുമോ എന്ന് ചോദിച്ചു. കോളജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരന് സാറിനെ കാണാന്‍ പോയത്.
എന്നാല്‍ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകാന്‍ നേരം അപ്പോള്‍ നമ്മള് ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാര്‍ എന്ന് ഞാനും.
അപ്പോള്‍ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാര്‍ ചോദിച്ചു. കോളേജിൽ പോകണം എന്ന് പറഞ്ഞപ്പോള്‍, ക്ലാസ് കഴിഞ്ഞ് വന്നാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.
അങ്ങനെയാണ് എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമ ചെയ്യുന്നത്. വടക്കന്‍ വീരഗാഥയിലുള്ള അതേ ആളുകള്‍ തന്നെയാണ് ഈ സിനിമയിലും ഉണ്ടായിരുന്നത്.
അന്നും ഞാന്‍ അറിയുന്നില്ല ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് ഓഡീഷന് നടത്തി എന്നുള്ളത്. അപ്പോഴൊന്നും ആ സിനിമയുടെ വില എനിക്ക് അറിയില്ലായിരുന്നു.
സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് എത്ര ഓഡീഷന് കഴിഞ്ഞാണ് സിനിമ ഇവിടെ വന്നതെന്ന് ഞാന്‍ അറിയുന്നത്. അപ്പോഴാണ് അതിന്റെ വില മനസിലായത്. വളരൈ എന്ജോയ് ചെയ്ത സെറ്റായിരുന്ന അത്. പുതുമുഖങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചത്. -ജോമോള്‍