‘ന​മ്പൂ​തി​രി’ വി​വാ​ദം ! ഡോ. ​അ​രു​ണ്‍ കു​മാ​റി​നെ​തി​രേ യു​ജി​സി അ​ന്വേ​ഷ​ണം; ജാ​തി പ​റ​ഞ്ഞ് സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പ​ണം…

ജാ​തി പ​റ​ഞ്ഞ് സ​മൂ​ഹ​ത്തെ ഭി​ന്നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​റു​മാ​യ ഡോ. ​അ​രു​ണ്‍​കു​മാ​റി​നെ​തി​രെ യു​ജി​സി അ​ന്വേ​ഷ​ണം.

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ പാ​ച​ക ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യ്‌​ക്കെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് അ​രു​ണ്‍​കു​മാ​റി​നെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​ന​മാ​ണു​യ​ര്‍​ന്ന​ത്.

ഈ ​കു​റി​പ്പി​ന്റെ ചു​വ​ടു​പി​ടി​ച്ച് സ​മൂ​ഹ​ത്തി​ല്‍ ഭി​ന്നി​പ്പി​ണ്ടാ​ക്കു​ന്ന​ത​ര​ത്തി​ല്‍ ച​ര്‍​ച്ച​ക​ളു​ണ്ടാ​യി​രു​ന്നു.

സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണ്‍​കു​മാ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ വ​ലി​യ അ​സ്വാ​ര​സ്യ​മു​ണ്ടാ​ക്കു​ക​യും ജാ​തീ​യ​വും മ​ത​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ഭി​ന്നി​പ്പി​ന് കാ​ര​ണ​മാ​യെ​ന്നു​മാ​ണ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്.

അ​രു​ണ്‍ കു​മാ​റി​നെ​തി​രാ​യ പ​രാ​തി ഗൗ​ര​വ​ക​ര​മാ​ണെ​ന്നും എ​ത്ര​യും വേ​ഗം സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും യു​ജി​സി ചെ​യ​ര്‍​മാ​ന്‍ എം ​ജ​ഗ്ദീ​ഷ് കു​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജോ​യി​ന്റ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

അ​രു​ണ്‍​കു​മാ​റി​ന്റെ കു​റി​പ്പി​ന് പി​ന്നാ​ലെ വ​ലി​യ ച​ര്‍​ച്ച​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ പ​രാ​തി​ക​ള്‍ യു​ജി​സി​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

പ​രാ​തി​യി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ജോ​യി​ന്റ് സെ​ക്ര​ട്ട​റി നേ​രി​ട്ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നു​മാ​ണ് യു​ജി​സി ചെ​യ​ര്‍​മാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Related posts

Leave a Comment