കോഴിക്കോട്: ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ സഹായധനമായ പതിനായിരം രൂപ വിതരണം ചെയ്യുന്നതിന് വില്ലേജ് ഒാഫീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ . അതാത് പഞ്ചായത്ത് മെമ്പര്‍മാര്‍ വഴി വില്ലേജ് ഓഫീസുകളില്‍ നിന്നും നല്കിയ ലിസ്റ്റുകളിലെ ബാങ്ക് അക്കൗണ്ടുകള്‍ എന്റര്‍ ചെയ്തപ്പോഴുണ്ടായ വ്യത്യാസങ്ങളാണ് അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസ്സം സൃഷ്ടിച്ചത്.
പലരുടെയും ബാങ്ക് അക്കൗണ്ടുകള്‍ തെറ്റായാണ് കമ്പ്യൂട്ടറുകളില്‍ അടിച്ചുചേര്ത്തത്. ഇങ്ങനെയുള്ള ലിസ്റ്റുകള്‍ താലൂക്ക് ഓഫീസുകളില്‍ നിന്നും മടക്കി അയച്ചുകൊണ്ടിരിക്കുകയാണ്. ഒരേ വാര്‍ഡുകളിലെ ദുരിതാശ്വാസത്തിന് അര്‍ഹരായ ആളുകളില്‍ ചിലര്‍ക്ക് പണം ലഭിക്കുകയും മറ്റ് ചിലര്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് പരാതികളുമായി പലരും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ബന്ധപ്പെട്ടത്.
ഒരു വട്ടം താലൂക്ക് ഓഫീസിലേക്ക് അയച്ച ലിസ്റ്റ് വീണ്ടും മാറ്റി അക്കൗണ്ട് നമ്പര്‍ കറക്ട് ചെയ്ത് അയക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍ . ഇതുമൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ആനൂകൂല്യം വൈകുകയും ചെയ്യുന്നു. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വേര്‍തിരിഞ്ഞ് പണം നിക്ഷേപിക്കുമ്പോള്‍ ഭൂരിഭാഗവും തള്ളിപ്പോകുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
പൊതുവേ കാനറാബാങ്ക് ഉള്‍പ്പെടെയുള്ള ഷെഡ്യൂള്‍ ബാങ്കുകളും, കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും ഈ പ്രശ്നങ്ങള്‍ നേരിടുന്നു. മൂന്ന് ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്ന് താലൂക്ക് ഓഫീസില്‍ നിന്നും അറിയിച്ചു.