തൃശൂർ: ഇനി ഒരുമാസം കൂടി മാത്രം. ആർക്കും വാങ്ങാം തേനൂറും രാജസ്ഥാൻ ഈത്തപ്പഴം. ജൂണ്‍, ജൂലൈ മാസമാണ് സ്വാദിഷ്ടവും പോഷകസമൃദ്ധവുമായ ഈ ഇന്ത്യൻ ഈത്തപ്പഴത്തിന്റെ സീസണ്. തൃശൂരിൽ ആവശ്യക്കാരേറി വരുന്നതിനാൽ വർഷം തോറുമുള്ള വരവും കൂടിയിട്ടുണ്ട്.
മാനസിക സമ്മർദവും പിരിമുറുക്കവും കുറയ്ക്കുമെന്നു ഉപയോക്താക്കൾ പറയുന്നു. രണ്ടോ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനാവുമത്രെ. ഇത് വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന് അത്യുത്തമവുമാണ്.
എന്നാൽ വിദേശത്തു നിന്നും കൊണ്ടുവരുന്ന വരുന്ന ഈത്തപ്പഴത്തിനെക്കാൾ രുചികരവും ശരീരത്തിനെ കൂടുതൽ ചാലകശക്തിയും ദഹനവും നല്‍കുന്നതാണ് ഈ ഇന്ത്യൻ ഈത്തപ്പഴമെന്നു അനുഭവസ്ഥർ പറയുന്നു. പഴുത്ത പച്ചകലർപ്പുള്ള ഇത്തരം ഈത്തപഴത്തിനെ 180 രൂപയാണ് വില ഈടാക്കുന്നത്. സാധാരണ നോന്പുകാലത്താണ് വില്പനക്കായി കേരളത്തിലെത്താറുള്ളത്. ഇത്തവണ നോന്പുകഴിഞ്ഞിട്ടും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.