ഒരു പരസ്ഥിതി ദിനം കൂടി കഴിയുമ്പോൾ…. പ്രഖ്യാപനങ്ങൾ കടലാസിൽ മാത്രം;  കുട്ടനാട്ടിൽ ദുരിതങ്ങൾ മാത്രം

 

 കാവാലം: വ​ർ​ഷാ​വ​ർ​ഷം കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി തെ​ങ്ങി​ൻ​തൈ​ക​ളും വാ​ഴ​യു​മൊ​ക്കെ കു​ട്ട​നാ​ട്ടു​കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്.   വെള്ളപ്പൊക്കത്തിൽ  ഭൂരിഭാഗവും ചീഞ്ഞു നശിക്കുകയാണ്. 

നെ​ൽ​ക്കൃ​ഷി​യി​ല്ലെ​ങ്കി​ലും പ​റ​ന്പു​ക​ളി​ൽ വെ​ള്ളം​ക​യ​റാ​ത്ത രീ​തി​യി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്രി​ത​പ​ന്പിം​ഗി​ലൂ​ടെ ക്ര​മീ​ക​രി​ച്ചു നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം അ​നേ​ക​വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ട​നാ​ട്ടു​കാ​ർ ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കുകയാണ്. പ​ക്ഷേ, പ​ദ്ധ​തി​ക​ൾ പ​ല​തും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൊ​തു​ങ്ങു​ക​യാ​ണ്.

കാ​വാ​ലം കി​ഴ​ക്കേ​ചേ​ന്നം​ക​രി​യി​ലെ കോ​ഴി​ച്ചാ​ൽ​വ​ട​ക്കു​പാ​ട​ശേ​ഖ​ര​ത്തി​ൽ, ഇ​ക്ക​ഴി​ഞ്ഞ വേ​ന​ൽ​മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് തെ​ങ്ങി​ൻ​തൈ​കളും വാഴകളും. നി​യ​ന്ത്രി​ത​പ​ന്പിം​ഗ് ന​ട​പ്പാ​യി​ല്ലെ​ങ്കി​ൽ മാ​സ​ങ്ങ​ളോ​ളം ഇ​തു​ത​ന്നെ​യാ​വും അ​വ​സ്ഥ. ക​ര​ക്കൃ​ഷി​യും മ​ണ്ണി​ന്‍റെ വ​ള​ക്കൂ​റും പൂ​ർ​ണ്ണ​മാ​യി​ത്ത​ന്നെ ന​ശി​പ്പി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടു​മൂ​ലം പ​രി​സ്ഥി​തി​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ൾ നി​‌​സാ​ര​മ​ല്ല.

 

Related posts

Leave a Comment