വേൾഡ് എൻവയോൺമെന്റൽ ഹെൽത്ത് ഡേയായി ഇന്ന് ആചരിക്കുന്നു. എല്ലാവർഷവും സെപ്റ്റംബർ 26ന് ആണ് ലോക പരിസ്ഥിതി ആരോഗ്യദിനം ആചരിക്കുന്നത്.
സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിന്റെയും ശുദ്ധവായു, ജലം, ശുചിത്വം, മലിനീകരണനിയന്ത്രണം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം ഈ ദിനം ഉയർത്തിക്കാട്ടുന്നു.
നമ്മൾ അധിവസിക്കുന്ന ഭൂമിയുടെ ആരോഗ്യം, നമ്മുടെ ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരിസ്ഥിതി സംരക്ഷണത്തെ അവഗണിക്കുന്നതു പ്രകൃതിയെയും നമ്മെത്തന്നെയും അപകടത്തിലാക്കുന്നുവെന്നും ഈ ദിനം ഓർമപ്പെടുത്തുന്നു. “പരിസ്ഥിതി ആരോഗ്യം: ദുരന്തസാധ്യത കുറയ്ക്കലും കാലാവസ്ഥാ വ്യതിയാന ലഘൂകരണവും പൊരുത്തപ്പെടുത്തലും വഴി പ്രതിരോധശേഷിയുള്ള കമ്യൂണിറ്റികളെ സൃഷ്ടിക്കുക’ എന്നതാണ് ഈ വർഷത്തെ വിഷയം.