ത​ണു​ത്തു​വി​റ​ച്ച് ഡ​ൽ​ഹി! 119 വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ത​ണു​പ്പേ​റി​യ ഡി​സം​ബ​ർ? 19.85 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഡ​ൽ​ഹി​യി​ലെ ഈ ​മാ​സ​ത്തെ ശ​രാ​ശ​രി ഉ​യ​ർ​ന്ന താ​പ​നി​ല

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ത​ണു​ത്തു​വി​റ​യ്ക്കു​ന്നു. 119 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ത​ണു​പ്പേ​റി​യ ഡി​സം​ബ​ർ മാ​സം എ​ന്ന നി​ല​യി​ലേ​ക്ക് ഈ ​വ​ർ​ഷം മാ​റു​ക​യാ​ണെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 19.85 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഡ​ൽ​ഹി​യി​ലെ ഈ ​മാ​സ​ത്തെ ശ​രാ​ശ​രി ഉ​യ​ർ​ന്ന താ​പ​നി​ല. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഈ ​ശ​രാ​ശ​രി 19.15 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണു മീ​റ്റ​റോ​ള​ജി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

1919, 1929, 1961, 1997 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​തി​നു മു​ന്പ് ശ​രാ​ശ​രി താ​പ​നി​ല 20 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു താ​ഴെ​യാ​യ​ത്. ക​ണ​ക്കു​കൂ​ട്ടു​ന്ന ത​ര​ത്തി​ൽ ഈ ​മാ​സം മു​പ്പ​ത്തൊ​ന്നോ​ടെ 19.15 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് താ​പ​നി​ല താ​ഴ്ന്നു​ക​ഴി​ഞ്ഞാ​ൽ 1901-നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും ത​ണു​പ്പേ​റി​യ ഡി​സം​ബ​റാ​കും അ​ത്.

1997 ഡി​സം​ബ​റി​ലാ​ണ് ഇ​തി​നു​മു​ന്പ് ഏ​റ്റ​വും ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 17.3 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി​രു​ന്നു ഇ​തി​നു മു​ന്പു​ള്ള കു​റ​ഞ്ഞ താ​പ​നി​ല. 1919, 1929 വ​ർ​ഷ​ങ്ങ​ളി​ൽ 19.8 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്കും 1962-ൽ 20 ​ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്കും ശ​രാ​ശ​രി താ​പ​നി​ല​യെ​ത്തി.

ഡി​സം​ബ​ർ പ​തി​നെ​ട്ടി​ന് 12.2 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ഡ​ൽ​ഹി​യി​ലെ താ​പ​നി​ല​യെ​ന്ന് സ​ഫ്ദ​ർ​ജം​ഗ് ഒ​ബ്സ​ർ​വേ​റ്റ​റി പ​റ​യു​ന്നു. എ​ന്നാ​ൽ 25-ന് ​പാ​ല​ത്തെ കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ൽ 11.4 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി. ഡി​സം​ബ​ർ 13-നു​ശേ​ഷം ഡ​ൽ​ഹി​യി​ൽ മ​രം​കോ​ച്ചു​ന്ന ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 1997-നു​ശേ​ഷം ഇ​ത് ആ​ദ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Related posts