തൃശൂർ: ജനയുഗം നിലവാരത്തകർച്ചയുടെ മാധ്യമമായി മാറിക്കഴിഞ്ഞുവെന്ന് മുൻ മന്ത്രി ഇ.പി.ജയരാജൻ. മുന്നണിമര്യാദകൾ പാലിക്കാതെയാണ് സിപിഐ മുഖപത്രം പ്രവർത്തിക്കുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.
ചില സങ്കുചിത താത്പര്യങ്ങൾ വെച്ച് ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരുടെ കൈയിലെ പാവയായി സിപിഐ മാറിയെന്ന് തുറന്നടിച്ച ജയരാജൻ മുന്നണിയിൽ നിന്നു പ്രവർത്തിച്ചില്ലെങ്കിൽ സിപിഐ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പും നൽകി.
മുന്നണിയിൽ അത്ര ശക്തിയുള്ള പാർട്ടിയൊന്നുമല്ല സിപിഐ എന്നും അദ്ദേഹം പറഞ്ഞു. സംഗമം സാംസ്കാരികവേദി സംഘടിപ്പിച്ച നോട്ടുറദ്ദാക്കലും ഇന്ത്യൻ സന്പദ് ഘടനയും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ ജയരാജൻ മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു.