തിരുവനന്തപുരം: മാണി സി. കാപ്പൻ ഇടതുമുന്നണി വിടുമെന്ന അഭ്യുഹങ്ങൾ തള്ളി മന്ത്രി ഇ.പി. ജയരാജൻ. കാപ്പൻ മുന്നണി വിടില്ല. പാലായെച്ചൊല്ലി ഇടതുമുന്നണിയിൽ ഒരു തർക്കവുമില്ലെന്നും ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് നടത്തിയ യോഗത്തിൽനിന്ന് മാണി സി. കാപ്പൻ വിട്ടു നിന്നിരുന്നു.