കണ്ണൂർ: സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്ന് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് മന്ത്രി ഇ.പി ജയരാജൻ. സംഭവം ഗൗരവത്തോടെ പാർട്ടി പരിശോധിക്കും.
അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. പാർട്ടി പറയുന്നത് അണികൾ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതിയെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
ഒഞ്ചിയത്തും മുമ്പ് ചിലർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചിരുന്നു. സ്ഥാനാർഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആർമിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാൻ പി. ജയരാജൻ തന്നെ പറഞ്ഞതാണെന്നും ഇ. പി ജയരാജൻ പറഞ്ഞു.
കുറ്റ്യാടിയിൽ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോൺഗ്രസിന് പേരാമ്പ്രയോ തിരുവമ്പാടിയോ നൽകുന്നതും പരിഗണനയിലുണ്ട്.