തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും സർക്കാരിന്റെയും തൊഴിലാളികളുടെയും താത്പര്യം സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. പ്രതിസന്ധികൾ ഉണ്ടായാൽ പരിഹരിക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പാട്ടെ സമരക്കാരെ ചർച്ചയ്ക്കായി ക്ഷണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ദൂതൻ മുഖേനെയാണ് സമരസമിതിയെ ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.