ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ​വി​വാ​ദം; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ഇ​ന്നാ​രം​ഭി​ക്കും; സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പോ​ലീ​സ്


കോ​ട്ട​യം: ആ​ത്മ​ക​ഥാ​വി​വാ​ദം സം​ബ​ന്ധി​ച്ച് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ഇ​ന്നാ​രം​ഭി​ക്കും. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ഡി​ജി​പി നി​യോ​ഗി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്പി പ​റ​ഞ്ഞു.

ഷാ​ര്‍​ജ​യി​ലു​ള്ള ഡി​സി ബു​ക്സ് സി​ഇ​ഒ ര​വി ഡി​സി നാ​ട്ടി​ലെ​ത്തു​ന്ന മു​റ​യ്ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ക്കും. പു​സ്ത​ക പ്ര​കാ​ശ​ന​ത്തെ​പ്പ​റ്റി റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യി​ല്ലെ​ന്നും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും എ​സ്പി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഫേ​സ്ബു​ക്കി​ലൂ​ടെ പ​റ​ഞ്ഞ​തി​ല്‍ അ​പ്പു​റ​ത്ത് ത​ങ്ങ​ള്‍​ക്ക് ഒ​ന്നും വി​ശ​ദീ​ക​രി​ക്കാ​ന്‍ ഇ​ല്ലെ​ന്ന് ഡി​സി ബു​ക്സ് സി​ഇ​ഒ ര​വി ഡി​സി വ്യ​ക്ത​മാ​ക്കി. പൊ​തു​രം​ഗ​ത്തു​നി​ല്‍​ക്കു​ന്ന ആ​ളു​ക​ളെ മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷാ​ര്‍​ജാ പു​സ്ത​കോ​ത്സ​വ​ത്തി​നി​ട​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ര​വി.

പു​സ്ത​കം താ​ന്‍ എ​ഴു​തി ഡി​സി ബു​ക്സി​നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന ഇ.​പി. ജ​യ​രാ​ജ​ന്‍റെ വാ​ദ​ങ്ങ​ളെ ഡി​സി ബു​ക്സ് ത​ള്ളു​ന്നി​ല്ല. ത​ങ്ങ​ള്‍ പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​ര്‍​വാ​ഹ​ക​ര്‍ മാ​ത്ര​മാ​ണ്. ത​ങ്ങ​ള്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര​ല്ല. പൊ​തു​പ്ര​വ​ര്‍​ത്ത​ക​രെ ബ​ഹു​മാ​നി​ക്കു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ ഇ​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും ര​വി ഡി​സി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​സാ​ധ​നം നീ​ട്ടി​വ​യ്ക്കു​ക​യാ​ണെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഡി​സി ബു​ക്സ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. “ക​ട്ട​ന്‍ ചാ​യ​യും പ​രി​പ്പു​വ​ട​യും’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​നം നി​ര്‍​മി​തി​യി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്നം മൂ​ലം കു​റ​ച്ചു ദി​വ​സ​ത്തേ​ക്കു നീ​ട്ടി വ​ച്ചി​രി​ക്കു​ന്നു.

ഉ​ള്ള​ട​ക്ക​ത്തെ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പു​സ്ത​കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മ്പോ​ള്‍ വ്യ​ക്ത​മാ​കു​ന്ന​താ​ണെ​ന്നു​മാ​ണ് ഡി​സി ബു​ക്സ് ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment