എന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു; താന്‍ രക്തം നല്‍കാന്‍ തയാറാണെന്നും, മാധ്യമങ്ങള്‍ തന്നെ വേട്ടയാടിയെന്ന വിശദീകരണവുമായി ഇ.പി. ജയരാജന്‍

FB-EP-JAYAKUMAR
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വിശദീകരണവുമായി മുന്‍മന്ത്രി ഇ.പി. ജയരാജന്‍. വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയത് ചട്ടം പാലിച്ചാണ്. സുധീര്‍ നമ്പ്യാരെ നിയമിച്ചെങ്കിലും ചുമതലയേറ്റെടുക്കാന്‍ അദ്ദേഹം സമയം നീട്ടിച്ചോദിച്ചു. ഭരണ സ്തംഭനം ഒഴിവാക്കാനാണ് നിയമന ഉത്തരവ് റദ്ദാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

വ്യവസായമന്ത്രി സ്ഥാനം രാജിവച്ച ശേഷം ചട്ടം 64 പ്രകാരം നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു. താന്‍ രക്തം നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് 12 ദിവസം മാധ്യമങ്ങള്‍ വേട്ടയാടിയെന്നും ജയരാജന്‍ ആരോപിച്ചു.

Related posts