നെടുമങ്ങാട്: സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിലർ പ്രചരിപ്പിക്കുന്നതു പോലെ ഓൺലൈൻ പഠനം സ്ഥിര സംവിധാനമല്ലെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭയൊരുക്കിയ 39 ഓൺലൈൻപഠനകേന്ദ്രങ്ങളുടെ നഗരസഭ തല ഉദ്ഘാടനം ഗ്രാങ്കോട്ടുകോണത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
യോഗത്തിൽ സി.ദിവാകരൻ എംഎൽഎ അധ്യക്ഷതവഹിച്ചു.നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, വൈസ് ചെയർമാൻ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.മധു, പി.ഹരികേശൻ, ടി.ആർ.സുരേഷ്, ഗീതാകുമാരി, കൗൺസിലർമാരായ ടി.അർജുനൻ ,സുമയ്യാ മനോജ്, സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ പങ്കെടുത്തു.