നാട്ടില് തെങ്ങുകയറുന്നവര്ക്ക് പെണ്ണുകിട്ടാത്ത അവസ്ഥയാണെന്ന് ഇപി ജയരാജന്. തെങ്ങില് കയറുന്നവര്ക്ക് തഴമ്പുണ്ടാകുമെന്നും ഇത്തരത്തില് തഴമ്പുള്ളവരെ സൗന്ദര്യ ശാസ്ത്ര പ്രകാരം സ്ത്രീകള്ക്ക് ഇഷ്ടമല്ലെന്നും ഇപി പറഞ്ഞു.
അതിനാല് നാട്ടില് തെങ്ങുകയറാന് ആളെക്കിട്ടാനില്ലെന്നും ഇപി വ്യക്തമാക്കി. കോഴിക്കോട് നടന്ന പത്രസമ്മേളനത്തില് മദ്യനയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു ഇപിയുടെ പരാമര്ശങ്ങള്.
മദ്യനയത്തില് എതിര്പ്പുണ്ടെങ്കില് ചര്ച്ച നടത്താം. ട്രേഡ് യൂണിയനുകള്ക്ക് എതിര്പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. നിയമം കൊണ്ട് മദ്യപാനം ഇല്ലാതാക്കാനാകില്ല.
തെങ്ങില് കയറാന് ആളില്ല അതാണിപ്പോഴത്തെ പ്രശ്നം. തേങ്ങ പറിക്കുന്നില്ല, അതെന്തുകൊണ്ടാണന്നു വെച്ചാല് ഈ സൗന്ദര്യ ശാസ്ത്രം.
പുതിയ ചെറുപ്പക്കാരൊന്നും ചെത്തിനു വരുന്നില്ല കാരണം കൈക്കും കാലിനുമൊക്കെ തഴമ്പുണ്ടാകും.
അത് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്കുട്ടികള് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഈ ചെത്തിന് പോകുന്നില്ല. ചെറുപ്പക്കാരധികം തേങ്ങ പെറുക്കിയെടുക്കുകയാണ്.
ടോഡി ബോര്ഡ് ഉടന് രൂപീകരിക്കുമെന്നും കള്ള് വ്യവസായത്തെ വിപുലപ്പെടുത്താതെ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെത്തു തൊഴിലാളികളെ ബാധിക്കില്ല.
നിലവില് കള്ള് ഷാപ്പില് പോകുന്നത് ഒളിസങ്കേതത്തില് പോകുന്ന പോലെയാണെന്നും ഇപി പറഞ്ഞു.
കള്ള് യഥാര്ത്ഥത്തില് പോഷകാഹാരമാണ്. ഷാപ്പുകള് പ്രാകൃത കാലഘട്ടത്തില് നിന്ന് മാറണം. ബംഗാളിലൊക്കെ രാവിലെ പനങ്കള്ള് കുടിയ്ക്കുന്നുണ്ട്.
സംസ്ഥാനത്തെ കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാന് ഉള്പ്പടെയുള്ള നിര്ദേശങ്ങള് അടങ്ങിയ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്കിയിരുന്നു.
കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികള് ഉള്പ്പടെയുള്ളവര്ക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും.
കേരളാ ടോഡി എന്ന പേരില് കേരളത്തില് ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്ഡ് ചെയ്യുമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ ഓഫീസ് പുറത്തിറക്കിയ വാര്ത്താകുറിപ്പില് വ്യക്തമാക്കുന്നു.