കണ്ണൂർ: സംസ്ഥാനത്ത് പ്രളയക്കെടുതി നേരിടാനുള്ള മുന്നൊരുക്കത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. ഉദ്യോഗസ്ഥ, വകുപ്പ് തലങ്ങളിൽ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി രാജുവിന്റെ ജർമൻ യാത്ര വിവാദമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനു മുൻപാണ് മന്ത്രി യാത്രതിരിച്ചത്. യാത്രക്ക് സർക്കാർ അനുമതി ഉണ്ടായിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേർത്തു.