രാഷ്ട്രീയ പാർട്ടികളെ പോലെ സർക്കാരിന് പ്രവർത്തിക്കാനാകില്ല; ബിഷപ്പിനെതിരായ പരാതിയിൽ സർക്കാർ നീതിപൂർവമായ സമീപനം മാത്രമേ സ്വീകരിച്ചിട്ടുള്ളുവെന്ന് ഇ പി ജയരാജൻ

കണ്ണൂർ: രാഷ്ട്രീയ പാർട്ടികളെ പോലെ സർക്കാരിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. ബിഷപ്പിനെതിരായ പരാതിയിൽ സർക്കാർ നീതിപൂർവമായ സമീപനം മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. വസ്തുതകൾ പരിശോധിച്ച് മറ്റേതൊരു കേസുപോലെ തന്നെയാണ് ഇതും പരിഗണിച്ചത്.

കേസിൽ സർക്കാർ ശരിയായ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നടത്തിയ സമരത്തെക്കുറിച്ച് കോ​ടി​യേ​രി ബാലകൃഷ്ണൻ പ​റ​ഞ്ഞ​തി​ൽ വ​സ്തു​ത​യു​ണ്ടാ​കാം.

എന്നാൽ സർക്കാർ ഇരയ്ക്കൊപ്പമാണ്. കോ​ടി​യേ​രി ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ൽ അ​ട​ക്കം വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം അ​ഭി​പ്രാ​യം പ​റ​യും.‌ സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ ക​ന്യാ​സ്ത്രീ​ക​ളു​ടെ സ​മ​രം പോ​യോ എ​ന്ന കാ​ര്യം മാ​ധ്യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു.

Related posts